കേരള സർവകലാശാലയുടെ കോഴ്സുകളിൽ പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷിക്കേണ്ട തീയതി 31 വരെ നീട്ടി. ബി.എ./ബികോം./ബി.എ. അഫ്സൽ-ഉൽ-ഉലാമ/ ബി.ബി.എ./ബികോം. അഡീഷണൽ ഇലക്ടീവ് കോ-ഓപ്പറേഷൻ/ബികോം. അഡിഷണൽ ഇലക്ടീവ് ട്രാവൽ ആൻഡ് ടൂറിസം എന്നിവയാണ് കോഴ്സുകൾ. ബി.എ./ബി.കോം./ബി.എ.അഫ്സൽ-ഉൽ-ഉലാമ/ബി.കോം. അഡീഷണൽ ഇലക്ടീവ് കോഴ്സു കൾക്ക് നിശ്ചിത ഫീസിനോടൊപ്പം 2625 രൂപ പിഴയോടെയും ബി.ബി.എ. കോഴ്സിന് ഫീസിനോടൊപ്പം 3150 രൂപ പിഴയോടെയും അപേക്ഷിക്കാം. വിവരങ്ങൾക്ക് www.de.keralauniversity.ac.in, www.keralauniversity.ac.in.
മൂന്നാം സെമസ്റ്റർ ത്രിവത്സര എൽ എൽ.ബി
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ്
കാറ്ററിംഗ് ടെക്നോളജി ഫെബ്രുവരി 2025 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.എ. മ്യൂസിക്
(മൃദംഗം) പരീക്ഷയുടെ പ്രാക്ടിക്കൽ 24, 30, 31 തീയതികളിൽ നടത്തും.
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന
നാലാം സെമസ്റ്റർ എം.ബി.എ. പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന രണ്ടാം സെമസ്റ്റർ എം.ബി.എ. പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ യൂണിറ്ററി
എൽ എൽ.ബി. പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
എം.ജി സർവകലാശാലാ പരീക്ഷാ തീയതി
നാലാം സെമസ്റ്റർ ഐ.എം.സി.എ (2022 അഡ്മിഷൻ റഗുലർ, 2020,2021 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾ ജനുവരി 28 മുതൽ നടക്കും.
. ഒന്നാം സെമസ്റ്റർ എം.എസ്സി ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2024 അഡ്മിഷൻ റഗുലർ, 2021 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2020 ആദ്യ മേഴ്സി ചാൻസ്, 2019 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2018 അഡ്മിഷൻ അവസാന മേഴ്സി ചാൻസ്) പരീക്ഷകൾ ഫെബ്രുവരി 17 മുതൽനടക്കും.
ഒന്നാം സെമസ്റ്റർ എം.എസ്സി മെഡിക്കൽ ബയോകെമിസ്ട്രി (2024 അഡ്മിഷൻ റഗുലർ, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2016 അഡ്മിഷൻ അവസാന മേഴ്സി ചാൻസ്) പരീക്ഷകൾ ഫെബ്രുവരി 21 മുതൽ നടക്കും.
പ്രാക്ടിക്കൽ മൂന്നാം സെമസ്റ്റർ ബി.എസ്സി ഇൻഫർമേഷൻ ടെക്നോളജി സി.ബി.സി.എസ് (പുതിയ സ്കീം, 2023 അഡ്മിഷൻ റഗുലർ,2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ് ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 28 മുതൽ നടക്കും.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നു മുതൽ ആറ് വരെ സെമസ്റ്ററുകൾ ബി.വോക്ക് (2018 അഡ്മിഷന് സപ്ലിമെന്ററി, 2015 മുതൽ 2017 വരെ അഡ്മിഷനുകൾ മേഴ്സി ചാൻസ്- പഴയ സ്കീം) പരീക്ഷകൾക്ക് ഫെബ്രുവരി 15 വരെ ഫീസടച്ച് അപേക്ഷിക്കാം.
ജർമ്മൻ പരീക്ഷ
തിരുവനന്തപുരം: ജർമ്മൻ ഭാഷ പരീക്ഷയായ ഇസഡ് ബി 1-ഒ.എസ്.ഡി പരീക്ഷ അടുത്തമാസം 19,20 തീയതികളിൽ എറണാകുളം കാലടി ആദിശങ്കര എൻജിനിയറിംഗ് കോളേജിൽ നടക്കും. സംസ്ഥാന സർക്കാരിന്റെ സി ആപ്റ്റ്, കിറ്റ്സ്, എൽ.ബി.എസ് എന്നീ സ്ഥാപനങ്ങളുടെ കൺസൾട്ടന്റുമാരായ എക്സ്ട്രീമും വോഗൽ സർവീസസ് ഇന്ത്യയും ചേർന്നാണ് പരീക്ഷ നടത്തുന്നത്. രജിസ്ട്രേഷൻ വിവരങ്ങൾക്ക് 9778192644.
കമ്പ്യൂട്ടർ
കോഴ്സുകളിൽ
അപേക്ഷിക്കാം
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ കമ്പ്യൂട്ടർ ആൻഡ് ഡി.ടി.പി ഓപ്പറേഷൻ കോഴ്സിലേക്ക് എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി/ പട്ടികവർഗ/മറ്റർഹ വിഭാഗക്കാർക്ക് ഫീസ് സൗജന്യമായിരിക്കും. പഠനകാലയളവിൽ സ്റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും. തിരുവനന്തപുരം (0471-2474720),എറണാകുളം (0484-2605322),കോഴിക്കോട് (0495-2356591) കേന്ദ്രങ്ങളിലാണ് കോഴ്സ് നടത്തുന്നത്. വിവരങ്ങൾക്ക്: 0471-2474720, 0471-2467728,www.captkerala.com.
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം : 'ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആൻഡ് പ്രീ സ്കൂൾ മാനേജ്മെന്റ്' കോഴ്സ് ആദ്യ ബാച്ച് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി / തത്തുല്യ കോഴ്സിൽ വിജയവും ഉയർന്ന പ്രായപരിധി 45 വയസുമാണ് യോഗ്യത .
ആയമാരായി സേവനമനുഷ്ഠിക്കുന്നവർക്ക് പ്രായപരിധി ബാധകമല്ല. ഇന്ന് മുതൽ www.scolekerala.org മുഖേന 10 വരെയും 100 രൂപ പിഴയോടെ ഫെബ്രുവരി 15 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. വിദ്യാർത്ഥികൾ ഓൺലൈൻ രജിസ്ട്രേഷനു ശേഷം രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ സ്പീഡ് /രജിസ്റ്റേഡ് തപാൽ മാർഗ എത്തിക്കണം. വിലാസം - എക്സിക്യൂട്ടിവ് ഡയറക്ടർ, സ്കോൾ കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ, തിരുവനന്തപുരം - 12 ഫോൺ: 0471 2342950, 2342271, 2342369.
ഏകദിന കോൺക്ലേവ്
തിരുവനന്തപുരം: സെൻട്രൽ യൂണിവേഴ്സിറ്റിയും വിദ്യാഭ്യാസ വികാസ കേന്ദ്രവും ചേമ്പർ ഒഫ് കോളേജസും സംയുക്തമായി, ഇന്ന്ഏകദിന കോൺക്ലേവ് നടത്തും. വികസിത് ഭാരത് സിസ്റ്റം ആൻഡ് ക്വാളിറ്റി എജ്യുക്കേഷൻ എന്ന വിഷയത്തിൽ മൗര്യ രാജധാനിയിൽ നടക്കുന്ന കോൺക്ലേവ് നാക് ചെയർമാൻ പ്രൊഫസർ അനിൽ സഹസ്രബുദ്ധ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |