SignIn
Kerala Kaumudi Online
Saturday, 25 April 2026 11.16 PM IST

'ലഡ്‌ക   തിരുത്തി ലഡ്‌കി എന്നാക്കി  തട്ടിപ്പ്'; കുംഭമേള താരത്തിന്റെ വിവാഹത്തിൽ  വെളിപ്പെടുത്തലുമായി രാഹുൽ ഈശ്വർ

Increase Font Size Decrease Font Size Print Page
rahul-eswar

തിരുവനന്തപുരം: കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ തിരിച്ചറിയൽ രേഖയിൽ തട്ടിപ്പ് നടന്നുവെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഈശ്വർ രംഗത്ത്. സഹോദരന്റെ ജനന തീയതിയാണ് പെൺകുട്ടിയുടേതായി കാണിച്ചിരിക്കുന്നതെന്നാണ് രാഹുൽ ഈശ്വർ പറയുന്നത്. പെൺകുട്ടിയുടെ ആധാർ കാർഡിന്റെയും പാൻ കാർഡിന്റെയും വിവരങ്ങളും രാഹുൽ പുറത്തുവിട്ടു.

പെൺകുട്ടിയുടെ അച്ഛനാണ് പൊലീസ് സ്റ്റേഷനിൽ ആധാർ അടക്കമുള്ള രേഖകൾ നൽകിയത്. അനുജന്റെയും പെൺകുട്ടിയുടെയും പ്രായം 16 എന്നാണ് ആധാറിലുള്ളത്. സഹോദരന്റെ ജനന സർട്ടിഫിക്കറ്റിൽ 'ലഡ്‌ക' എന്നത് തിരുത്തി 'ലഡ്‌കി' എന്നാക്കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നും രാഹുൽ ഈശ്വർ ചൂണ്ടിക്കാട്ടി.

കുംഭമേള പെൺകുട്ടിയും ഭർത്താവും തന്നെ നിയമ ഉപദേശത്തിനായി സമീപിച്ചിരുന്നുവെന്ന് രാഹുൽ ഈശ്വർ കഴിഞ്ഞദിവസം ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. പെൺകുട്ടി കേരള മുഖ്യമന്ത്രി, ഡിജിപി, എറണാകുളം പൊലീസ് കമ്മിഷണർ എന്നിവർക്ക് അഭ്യർഥന, പരാതി എന്നിവ അയച്ചിട്ടുണ്ട്. തനിക്കു 18 വയസ് ആയി എന്നും അതിന്റെ തെളിവുകൾ ചൂണ്ടിക്കാട്ടിയുമാണ് പെൺകുട്ടി പൊലീസ് സംരക്ഷണത്തിനുവേണ്ടിയുള്ള അഭ്യർഥന കേരള പൊലീസിന് നൽകിയിട്ടുള്ളത്. (കൂടെ തെളിവുകളും നൽകിയിട്ടുണ്ട്). പെൺകുട്ടിയും ഫർമാനും നിയമ ഉപദേശത്തിനായി തന്നെ സമീപിച്ചിരുന്നു. ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിച്ച്, മത സൗഹാർദം ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള നിലപാടാണ് എന്നും നമ്മുടെ നാടായ കേരളം ഉൾക്കൊള്ളുക എന്നവരോട് താൻ പറഞ്ഞുവെന്നും ഫേസ്‌ബുക്കിൽ രാഹുൽ കുറിച്ചിരുന്നു.

TAGS: RAHUL ESWAR, KUMBHAMELA GIRL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.