മലപ്പുറം: മുസ്ളിം ലീഗിൽ ഇപ്പോൾ നടക്കുന്നത് കാലാനുസ്യതമായ മാറ്റങ്ങളാണെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിനുള്ള ഭരണഘടനാപരിഷ്കാരങ്ങളാണ് പുരോഗമിക്കുന്നത്. പുതുതലമുറയ്ക്ക് കൂടുതൽ പ്രാതിനിധ്യം കൊടുക്കാനാവും. പോഷക സംഘടനകളിൽ വനിതാപ്രാധിനിത്യം കൂടും. പാർട്ടിയെ ശക്തിപ്പെടുത്തി യു.ഡി.എഫിനെ അധികാരത്തിൽ എത്തിക്കാനുള്ള ചർച്ചകളാണ് പ്രവർത്തകസമിതിയിൽ നടന്നത്. മതസൗഹാർദ്ദം വലിയ വെല്ലുവിളി നേരിടുന്ന കാലത്ത് ഈ വിഷയത്തിൽ ശക്തമായ ക്യാമ്പയിൻ നടത്തണം. തനിക്കെതിരെ കെ.ടി. ജലീലിൽ നടത്തുന്ന ആരോപണങ്ങളെ അവഗണിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |