മലപ്പുറം: സാധാരണക്കാർക്കുള്ള ഇരുട്ടടിയാണ് വൈദ്യുതിനിരക്ക് വർദ്ധനവെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. തീരുമാനത്തിനെതിരെ ജനരോഷമുയരും. തിരഞ്ഞെടുപ്പുകാലത്ത് സൗജന്യമായി നൽകുമെന്ന് പറഞ്ഞവരിപ്പോൾ ജനങ്ങളുടെ പോക്കറ്റിൽ നിന്ന് പിടിച്ചുവാങ്ങുകയാണ്. എന്ത് പ്രയാസം വന്നാലും സാധാരണക്കാരെയും കർഷകരെയും ബുദ്ധിമുട്ടിക്കുന്ന കേന്ദ്രസർക്കാർ നിലപാടാണ് സംസ്ഥാന സർക്കാരിനും. ഗുജറാത്ത് കലാപത്തിൽ ഇരകൾക്കായി സംസാരിച്ചവരെ അറസ്റ്റ് ചെയ്തത് ജനാധിപത്യത്തിന് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |