SignIn
Kerala Kaumudi Online
Friday, 26 April 2024 3.54 PM IST

കെ-റെയിൽ: തുറന്ന ചർച്ച വേണമെന്ന് കുഞ്ഞാലിക്കുട്ടി

kunjalikkutty

കണ്ണൂർ: കെ -റെയിൽ പദ്ധതിയിൽ പ്രതിപക്ഷവുമായി തുറന്ന ചർച്ചക്ക് സർക്കാർ തയ്യാറാകണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന മുഖ്യമന്ത്രിയുടെ നിശ്ചയദാർഢ്യം നല്ലതാണ്. കെ- റെയിൽ പദ്ധതി ആരുമായും ചർച്ച ചെയ്യാതെ നടപ്പിലാക്കുന്നതിനെയാണ് എതിർക്കുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ബോദ്ധ്യപ്പെടുത്തുന്ന മറുപടിയുണ്ടായാൽ വികസന പദ്ധതിയെ ആരും എതിർക്കില്ല. ആരുമായും ചർച്ച നടത്താത്തത് സർക്കാരിന്റെ വാശിയാണ്. പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്ന വരുംവരായ്കളെ സംബന്ധിച്ച് ചർച്ച നടത്തണം. മുസ്ലിം ലീഗിനെ ഒറ്റപ്പെടുത്തി ആര് സംസാരിച്ചാലും അത് കേരളത്തിന് ഗുണം ചെയ്യില്ല. മതേതര നിലപാടിൽ ഒത്തുതീർപ്പ് നടത്താത്ത പാർട്ടിയാണ് ലീഗ്. ലീഗില്ലാതായാൽ ആ ഇടം കീഴടക്കുക ആലപ്പുഴ മോഡലിൽ വർഗീയത പറയുന്ന രാഷ്ട്രീയ സംഘടനകളായിരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KUNJALIKKUTTY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.