തിരുവനന്തപുരം: അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ ജനം പ്രതികരിച്ചു തുടങ്ങിയതാണ് കർണ്ണാടകയിൽ കണ്ടതെന്നും കേരളത്തിലും അത് സംഭവിക്കുമെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. യു.ഡി.എഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് വളയൽ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധൂർത്ത്, അഴിമതി, ഭരണ വൈകല്യം, പിടിപ്പുകേട് തുടങ്ങിയവയാണ് സർക്കാരിന്റെ മുഖമുദ്ര. ഇവിടെ അഴിമതി നടക്കുന്നെന്ന് പ്രതിപക്ഷം പറഞ്ഞാൽ ഇല്ലെന്ന് തെളിയിക്കാനുള്ള ബാദ്ധ്യത സർക്കാരുണ്ട്. എന്നാൽ, സർക്കാർ മിണ്ടുന്നില്ല.
പിണറായി സർക്കാർ
മരിച്ചു: ഷിബു ബേബിജോൺ
ജനങ്ങളുടെ ഹൃദയത്തിൽ പിണറായി സർക്കാർ മരിച്ചുവെന്ന് ചടങ്ങിൽ സംസാരിച്ച ആർ.എസ്.പി സംസ്ഥാനസെക്രട്ടറി ഷിബു ബേബിജോൺ പറഞ്ഞു. അന്ത്യകർമ്മങ്ങൾ നടത്താനായി 3 വർഷത്തേക്ക് സർക്കാരിനെ ജനം ഫ്രീസറിൽ വച്ചിരിക്കുകയാണ്. സമസ്‌ത ജനവിഭാഗവും സർക്കാരിന്റെ പ്രവർത്തനങ്ങളിൽ രോഷാകുലരാണ്. സംതൃപ്‌തിയുളളത് പിണറായിയുടെയും പാർട്ടിക്കാരുടെയും കുടുംബക്കാർക്ക് മാത്രമാണ്. കെ-ദുരന്ത ഭരണം കാഴ്‌ചവയ്‌ക്കുന്ന കെ-കമ്മിഷൻ സർക്കാരാണിതെന്നും ഷിബു പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |