കോഴിക്കോട്: കക്കോടി പഞ്ചായത്ത് പ്രസിഡന്റിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. ഫേസ്ബുക്കിൽ യുദ്ധ വിരുദ്ധ പോസ്റ്റിട്ടതിനാണ് പ്രസിഡന്റ് ഷീബ കക്കോടിക്കെതിരെ യൂത്ത് കോൺഗ്രസ് കമ്മീഷണർക്ക് പരാതി നൽകിയത്. പാക് അനുകൂല പരാമർശമാണ് സിപിഎം നേതാവ് കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെന്നാണ് ആരോപണം.
'ദേശാതിർത്തിക്ക് അപ്പുറവും മനുഷ്യരാണ്. വികാര വിചാരങ്ങൾ ഉള്ളവരാണ് ' എന്നായിരുന്നു ഷീബയുടെ പോസ്റ്റ്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിടി നിഹാൽ ആണ് ഇതിനെതിരെ പരാതി നൽകിയത്. വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |