
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ യു.ഡി.എഫ് വിജയാഹ്ളാദത്തിനിടെ നാട്ടുകാർക്ക് കുഴലപ്പം വിതരണം ചെയ്ത് മാത്യു കുഴൽനാടൻ എം.എൽ.എയുടെ 'മധുരപ്രതികാരം". മാസപ്പടിക്കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ അഴിമതി ആരോപണം ഉയർത്തിയതിനെതിരെ സി.പി.എം പ്രവർത്തകർ കുഴലപ്പം വിതരണം ചെയ്തിരുന്നു. അഞ്ഞൂറോളം കുഴലപ്പമാണ് എം.എൽ.എയും പ്രവർത്തകരും ചേർന്ന് വോട്ടെണ്ണൽ ദിനത്തിൽ നാട്ടുകാർക്ക് വിതരണം ചെയ്തത്. യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിൽ കുഴലപ്പം വിതരണം ചെയ്യുമെന്നും രാഷ്ട്രീയഭേദമെന്യേ എല്ലാവരും ഇത് കഴിക്കണമെന്നും എം.എൽ.എ ഫേസ്ബുക്കിൽ നേരത്തെ കുറിപ്പിട്ടിരുന്നു. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ 10 പഞ്ചായത്തുകളും മൂവാറ്റുപുഴ നഗരസഭയും യു.ഡി.എഫ് നേടി. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽ പ്രതിപക്ഷത്തിന് ഒരു സീറ്റുപോലും ഇല്ല. നിയോജക മണ്ഡലത്തിന്റെ ഭാഗമായ മൂന്നു ജില്ലാ പഞ്ചായത്ത് ഡിവിഷനിലും യു.ഡി.എഫാണ് വിജയിച്ചത്.
സി.പി.എം നേതാക്കളുടെ ഇഷ്ടപലഹാരമായതിനാലും മൂവാറ്റുപുഴയിൽ ഹിറ്റായതിനാലും തമാശയ്‌ക്ക് ചെയ്തെന്നേയുള്ളൂ. മൂവാറ്റുപുഴയുടെ ദേശീയ പലഹാരമായി കുഴലപ്പം മാറട്ടെ.
-മാത്യു കുഴൽനാടൻ
എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |