തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസിന് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിക്കുന്നതിനുള്ള അപേക്ഷയടങ്ങിയ ഫയൽ ധനവകുപ്പ് മടക്കി. നിയമിക്കാനായി നിർദ്ദേശിച്ചവരുടെ പൂർണവിവരങ്ങൾ നൽകാനാവശ്യപ്പെട്ടാണ് ഫയൽ മടക്കിയത്. സംസ്ഥാനസർക്കാരിന്റെ ഡൽഹിയിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണിക്ക് അനുവദിച്ചിരുന്ന ഓഫീസാണ് കെ.വി. തോമസിന് ഇപ്പോൾ നൽകിയിരിക്കുന്നത്. കെ.വി. തോമസിന്റെ ഓണറേറിയവും ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഇതിന്റെ ഫയൽ കഴിഞ്ഞ മാസം 21ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യമന്ത്രിക്ക് കൈമാറിയതായാണ് വിവരം. ധനകാര്യസെക്രട്ടറി, ധനകാര്യ എക്സ്‌പെൻഡിച്ചർ സെക്രട്ടറി തുടങ്ങിയവരുടെ പരിശോധനയ്ക്ക് ശേഷമാണ് ഫയൽ മുഖ്യമന്ത്രിക്ക് മുന്നിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |