തിരുവനന്തപുരം: പ്രതിദിന കൊവിഡ് വ്യാപന നിരക്ക് അഞ്ച് ശതമാനത്തിൽ എത്തിയാൽ മാത്രമേ ലോക്ക് ഡൗൺ പൂർണമായി പിൻവലിക്കൂവെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. എങ്കിലും ഇന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന അവലോകനയോഗത്തിൽ കൂടുതൽ ഇളവുകൾ നൽകുന്നത് പരിഗണിച്ചേക്കാം. ഇന്നലെ ടി.പി.ആർ 10 ശതമാനത്തിൽ താഴെയെത്തി. സംസ്ഥാനത്ത് ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷത്തിൽ താഴെയായിട്ടുണ്ട്. വാക്സിനേഷൻ നടപടിയിലും പുരോഗതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |