SignIn
Kerala Kaumudi Online
Saturday, 27 April 2024 5.10 AM IST

ലോകകേരള മാദ്ധ്യമസഭ 15ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും  12 മുതൽ അന്തർദ്ദേശീയ ഫോട്ടോപ്രദർശനം

loka-kerala-sabha

തിരുവനന്തപുരം: പ്രവാസി മലയാളി മാദ്ധ്യമ പ്രവർത്തകർ സംഗമിക്കുന്ന ലോക കേരള മാദ്ധ്യമസഭ 15ന് മാസ്‌കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 17, 18 തീയതികളിൽ തലസ്ഥാനത്ത് നടക്കുന്ന ലോക കേരളസഭയ്‌ക്ക് മുന്നോടിയായാണിത്. മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ജോലി ചെയ്യുന്ന മലയാളി മാദ്ധ്യമ പ്രവർത്തകരാണ് പങ്കെടുക്കുക. ലോക കേരള സഭയുടെ ദർശനരേഖ ചടങ്ങിൽ പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ ശശികുമാറിന് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്യുമെന്ന് മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സമ്മേളനത്തിന് മുന്നോടിയായി നോർക്കയുടെയും പി.ആർ.ഡിയുടെയും സഹകരണത്തോടെ കേരള മീഡിയ അക്കാഡമി സംഘടിപ്പിക്കുന്ന മൂന്നാമത് 'ഇന്റർനാഷണൽ പ്രസ് ഫോട്ടോ ഫെസ്റ്റിവൽ കേരള' 12 മുതൽ 14 വരെ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടത്തും. ഫെസ്റ്റിവലിന്റെ ലോഗോ നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ പ്രകാശനം ചെയ്തു. പുലിറ്റ്‌സർ പ്രൈസ് നേടിയ ചിത്രങ്ങളും 'അകം പുറം കേരളം' എന്ന പ്രമേയത്തെ ആസ്‌പദമാക്കിയുള്ള ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടാവും. കേരളത്തിന്റെ വികാസപരിണാമങ്ങളെ കുറിച്ചുള്ള ഫോട്ടോഫീച്ചർ, മുൻ മുഖ്യമന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും വിവിധ കാലഘട്ടങ്ങളിലെ ചിത്രങ്ങളുടെ ശൃംഖല എന്നിവ ഫോട്ടോജേർണലിസ്റ്റുകൾ അവതരിപ്പിക്കും.

കല്ലച്ചു മുതൽ വെർച്ച്വൽ റിയാലിറ്റി വരെയുള്ള മാദ്ധ്യമങ്ങളുടെ സാങ്കേതികവളർച്ചയുടെ വികാസപരിണാമങ്ങളെപ്പറ്റിയുളള സ്റ്റാളുകൾ, മുതിർന്ന ഫോട്ടോ ജേർണലിസ്റ്റുകളുടെ സംഗമം, പ്രവാസി റേഡിയോ പ്രക്ഷേപകരുടെ ഒത്തുകൂടൽ തുടങ്ങിയവ ഇതിന്റെ ഭാഗമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOKA KERALA SABHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.