തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും. രണ്ട് ഘട്ടമായി അഞ്ചുവർഷത്തോളം ഡി.ജി.പിയായിരുന്നു. വിജിലൻസ്, ജയിൽ, ഫയർഫോഴ്സ് മേധാവിയുമായിട്ടുണ്ട്. പൊലീസിൽ ആധുനിക സാങ്കേതികവിദ്യകൾ കൊണ്ടുവന്ന ബെഹ്റയുടെ നേതൃത്വത്തിൽ സേനയുടെ ഫേസ്ബുക്ക് പേജ് 16 ലക്ഷം ഫോളോവേഴ്സുണ്ടാക്കി.
ഒഡിഷ സ്വദേശിയായ ബെഹ്റ 1985 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. സി.ബി.ഐയിലും എൻ.ഐ.എയിലും ഡെപ്യൂട്ടേഷനിൽ പ്രവർത്തിച്ചിട്ടുണ്ട്. നിരവധി തീവ്രവാദക്കേസുകൾ അന്വേഷിച്ചു. സ്തുത്യർഹ സേവനത്തിനും വിശിഷ്ടസേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയിട്ടുണ്ട്. ഇന്ന് രാവിലെ എട്ടിന് പേരൂർക്കട എസ്.എ.പി മൈതാനത്ത് ബെഹ്റയുടെ വിടവാങ്ങൽ പരേഡ് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |