കൊച്ചി: കേരള ലോട്ടറി മൺസൂൺ ബമ്പറിന്റെ ഒന്നാം സമ്മാനമായ 10 കോടി രൂപ നെടുമ്പാശേരി വിമാനത്താവളത്തിൽ വിറ്റ ടിക്കറ്റിന്. ആലുവ സഹായി ലോട്ടറി ഏജൻസിയിൽ നിന്ന് വിറ്റ എം.എ 235610 നമ്പർ ടിക്കറ്റിനാണ് സമ്മാനം. ഏജൻസിയുടെ അങ്കമാലി ബ്രാഞ്ചിൽ നിന്ന് ലോട്ടറി തൊഴിലാളി പി.കെ. വർഗീസാണ് ടിക്കറ്റ് എടുത്തത്. ഇദ്ദേഹത്തിന്റെ ഭാര്യ റോസി ഒരാഴ്ച മുമ്പ് രാത്രിയിലാണ് ടിക്കറ്റ് വിറ്റത്. ആരാണ് വാങ്ങിയതെന്ന് ഇവർക്കറിയില്ല.
എം.ജി 456064 നമ്പർ ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ. മൂന്നാം സമ്മാനം 12 പേർക്ക് 5 ലക്ഷം രൂപ വീതം ലിഭിക്കും.
30 ലക്ഷം മൺസൂൺ ബമ്പർ ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. 25 ലക്ഷം വിറ്റു. കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടിയുടെ ഓണം ബമ്പർ വില്പന ഇന്നുതുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |