SignIn
Kerala Kaumudi Online
Thursday, 19 September 2024 9.12 PM IST

ലോട്ടറി ഏജന്റുമാരുടെ സമ്മേളനം ആലപ്പുഴയിൽ

Increase Font Size Decrease Font Size Print Page
p

ആലപ്പുഴ: കേരള സ്റ്റേറ്റ് ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് ഫെഡറേഷന്റെ (സി.ഐ.ടി.യു) ആഭിമുഖ്യത്തിൽ ലോട്ടറി ഏജന്റുമാരുടെ സംസ്ഥാന സമ്മേളനം 17,18 തീയതികളിൽ ആലപ്പുഴയിൽ നടക്കും. ജില്ലകളിൽ നിന്ന് 384 പ്രതിനിധികൾ പങ്കെടുക്കും. പ്രതിനിധി സമ്മേളനം സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് വി.എസ്. മണി അദ്ധ്യക്ഷത വഹിക്കും. മന്ത്രി കെ.എൻ. ബാലഗോപാലൻ, എം.വി. ജയരാജൻ, സി.ബി. ചന്ദ്രബാബു, പി.പി. ചിത്തരഞ്ജൻ എം.എൽ.എ തുടങ്ങിയവർ സംസാരിക്കും.

18ന് വൈകിട്ട് 4ന് പ്രകടനം, തുടർന്ന് മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന പൊതുസമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സി.എസ്. സുജാത ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ ജനറൽ സെക്രട്ടറി പി.ആർ. ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും.

16ന് വൈകിട്ട് 4ന് സമ്മേളന നഗറിൽ സ്ഥാപിക്കാനുള്ള കൊടിമരം അമ്പലപ്പുഴയിൽ എച്ച്. സലാം എം.എൽ.എ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ബി.എസ്. അഫ്സലിനും, പതാക കയർ കോർപറേഷൻ ചെയർമാൻ ജി. വേണുഗോപാൽ ഫെഡറേഷൻ പ്രസിഡന്റ് വി.എസ്. മണിക്കും കൈമാറും.

ഇന്ന് ചേർത്തല കെ.പി.എ.സി ലളിത നഗറിൽ (എസ്.എസ്. കലാമന്ദിർ) സാംസ്കാരിക സമ്മേളനം നടക്കും.

വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ആർ.നാസർ, ഭാരവാഹികളായ പി.ആർ.ജയപ്രകാശ്, വി.എസ്.മണി, വി.ബി.അശോകൻ, ബി.എസ്.അഫ്സൽ എന്നിവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOTTERY AGENT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.