SignIn
Kerala Kaumudi Online
Friday, 13 March 2026 11.09 PM IST

ഗാന്ധിജി-ഗുരുദേവൻ കൂടിക്കാഴ്‌ച: ശതാബ്ദിയാഘോഷം പ്രധാനമന്ത്രി ഡൽഹിയിൽ ഉദ്ഘാടനം ചെയ്യും

Increase Font Size Decrease Font Size Print Page

narendra-modi

ന്യൂഡൽഹി: ഗാന്ധിജി ശിവഗിരിയിലെത്തി ഗുരുദേവനുമായി കൂടിക്കാഴ്‌ച നടത്തിയതിന്റെ നൂറാം വാർഷികാഘോഷം ഈ മാസം അവസാനവാരം ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. 1925 മാർച്ച് 12നാണ് ഗാന്ധിജി ശിവഗിരി ആശ്രമത്തിൽ എത്തിയത്. ഗാന്ധിജി-ഗുരുദേവൻ കൂടിക്കാഴ്‌ച ആഘോഷിക്കാൻ ഒരു വർഷം നീളുന്ന പരിപാടികൾ സംഘടിപ്പിക്കും.

ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എൻ.ഡി.പി യോഗം ഡൽഹി യൂണിയൻ, ഡൽഹി ശ്രീനാരായണ കേന്ദ്രം, നോയിഡ ഗുരുധർമ്മ പ്രചരണ സഭ, ഡൽഹി സച്ചിദാനന്ദ സ്വാമി ഫൗണ്ടേഷൻ തുടങ്ങിയ ഗുരുദേവ പ്രസ്‌ഥാനങ്ങളുടെയും ഓൾ ഇന്ത്യാ മലയാളി അസോസിയേഷൻ, ഡൽഹി എൻ.എസ്.എസ് യൂണിയൻ, ഡൽഹി മലയാളി അസോസിയേഷൻ, ഡൽഹി മാരാർ സമുദായ സമാജം, ഡൽഹി കെ.പി.എം.എസ്, വിശ്വകർമ്മ സമാജം തുടങ്ങിയ സാമൂഹിക സാസ്‌കാരിക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുക.

പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിക്കുന്ന മുറയ്‌ക്ക് തിയതി പ്രഖ്യാപിക്കുമെന്ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അറിയിച്ചു. ഗാന്ധി-ഗുരുദേവൻ കൂടിക്കാഴ്‌ചയെ ആസ്‌പദമാക്കി ഇംഗ്ളീഷിലും ഹിന്ദിയിലുമുള്ള ഗ്രന്ഥങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്യും. കേന്ദ്രമന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, ശിവഗിരിയിലെ സന്യാസിവര്യൻമാർ, കേരള എം.പിമാർ തുടങ്ങിയവർ പങ്കെടുക്കും.

സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ ഡൽഹി കേരളാഹൗസിൽ ചേർന്ന യോഗത്തിൽ 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.

TAGS: MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.