SignIn
Kerala Kaumudi Online
Sunday, 05 April 2026 1.04 AM IST

മാതാ അമൃതാനന്ദമയിയുടെ സാമ്പത്തിക വിതരണവും വസ്ത്ര വിതരണവും

Increase Font Size Decrease Font Size Print Page
inauguration

തിരുവനന്തപുരം:അമൃത സ്വാശ്രയ സംഘാംഗങ്ങൾക്ക് പത്തുവർഷമായി മാതാ അമൃതാനന്ദമയി അമ്മ നൽകിവരുന്ന സാമ്പത്തിക വിതരണവും വസ്ത്ര വിതരണവും 21ന് നടക്കുമെന്ന് ആശ്രമം പ്രസിഡന്റ് സി.വിഷ്ണു ഭക്തൻ അറിയിച്ചു.ആറായിരത്തോളം കുടുംബങ്ങൾക്ക് ഓരോ യൂണിറ്റിനും മുപ്പതിനായിരം രൂപ വച്ചാണ് അമ്മ നൽകുന്നത്.എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിൽ നേരിട്ടാണ് ഇത് വിതരണം ചെയ്യുന്നത്.ഈ രീതിയിൽ സംഘാംഗങ്ങൾ സ്വരൂപിച്ചതും അമ്മ നൽകിയതുമായി ചേർത്ത് ഏകദേശം അഞ്ചു കോടി രൂപയാണ് ചിറയിൻകീഴിലുള്ള പല ബാങ്കുകളിലായി നിക്ഷേപിച്ചിരിക്കുന്നത്.ഇതിലൂടെ സംഘാംഗങ്ങൾക്ക് പലരീതിയിലുള്ള തൊഴിലവസരങ്ങളാണ് ലഭിക്കുക.ഈ വർഷവും കഴിഞ്ഞ കാലങ്ങളിലെ പോലെ സംഘത്തിലെ മിടുക്കരായ കുട്ടികളെ തിരഞ്ഞെടുത്ത് ഉന്നത വിദ്യാഭ്യാസം നൽകുമെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ സി.വിഷ്ണു ഭക്തൻ പറഞ്ഞു.ചിറയിൻകീഴ് മാതാ അമൃതാനന്ദമയി ആശ്രമത്തിൽ നടന്ന ചടങ്ങിൽ രക്ഷാധികാരികളായ ശിവദാസ്,​ഡോ.രാജേന്ദ്രൻ,​രാജേഷ്,​രാജൻ ഫെഡറൽ ബാങ്ക്,​എക്സിക്യൂട്ടീവ് അംഗങ്ങളായ അജി,​പ്രീത, പ്രസീത,​മീര,​സുമ,​പൊന്നമ്പിളി,​ലക്ഷ്മി,​സുമാ രാജൻ,​ജയ ശിവദാസ്,​സിന്ധു തുടങ്ങിയവർ പങ്കെടുത്തു.

TAGS: MATHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.