SignIn
Kerala Kaumudi Online
Saturday, 13 June 2026 4.20 PM IST

'ഇനി ഞങ്ങൾ മൂന്ന് പേർ'; കുറിപ്പുമായി രശ്മിക മന്ദാന, ഗർഭിണിയാണോയെന്ന് ആരാധകർ

READ ENGLISH VERSION
rashmika-mandanna

കന്നഡ സിനിമയിലൂടെ അഭിനയരംഗത്തെത്തി ഇന്ന് രാജ്യം മുഴുവൻ ആരാധകരുള്ള താരമാണ് രശ്‌മിക മന്ദാന. തെലുങ്ക്, തമിഴ്, കന്നഡ. ഹിന്ദി തുടങ്ങിയ ഭാഷകളിൽ സൂപ്പർ താരങ്ങളുമായി രശ്മിക ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു. കഴിഞ്ഞ മാസമാണ് നടൻ വിജയ് ദേവരകൊണ്ടയും രശ്മികയും വിവാഹിതരായത്.

ഏറെ നാളെത്തെ അഭ്യൂഹങ്ങൾക്കെല്ലാം ഒടുവിലായിരുന്നു വിവാഹം. നിലവിൽ താരങ്ങൾ ഹണിമൂൺ ട്രിപ്പിലാണ്. ഇതിനിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച രശ്മികയുടെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 'ഇനി ഞങ്ങൾ മൂന്ന് പേർ' എന്ന് കുറിച്ചുള്ള പോസ്റ്റാണ് വെെറലായത്. പിന്നാലെ രശ്മിക അമ്മയാകാൻ പോകുന്നുവെന്നാണ് ആരാധകർ കരുതിയത്. വിരോഷ് ബേബിക്കായി കാത്തിരിക്കുന്നുവെന്നാണ് ഇവരിൽ ഭൂരിഭാഗം പേരുടെയും കമന്റ്.

ചിലർ ആശംസകളും നേരുന്നുണ്ട്. എന്നാൽ ദമ്പതികൾ മാതാപിതാക്കൾ ആകാൻ പോകുന്നതല്ല ഈ പോസ്റ്റ്. ഒരു അനിമേറ്റഡ് സീരീസിന്റെ ഭാഗമായുള്ളതാണ് രശ്മിക മന്ദാനയുടെ പോസ്റ്റ്. ടെറിബ്ലി ടെെനി ടെയിൽസിന്റെ സീരീസിന് 'രശ്മിക ആൻഡ് റൂ' എന്നാണ് പേര്. രശ്മികയിൽ നിന്നും പ്രചോദനം ഉൾകൊണ്ട് നിർമിച്ചതാണ് സീരീസിലെ റൂ എന്ന കഥാപാത്രം. റൂവിനും രശ്മികയ്ക്കും ഒപ്പം വിജയ് ദേവരകൊണ്ട കൂടി ആയപ്പോൾ 'തങ്ങൾ ഇനി മൂന്നുപേർ' എന്ന് താരം കുറിക്കുകയായിരുന്നു. 2026 ഫെബ്രുവരി 26ന് ആയിരുന്നു രശ്മിക മന്ദാന - വിജയ് ദേവരകൊണ്ട താര ജോഡികളുടെ വിവാഹം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RESHMIKA, VIJAY DEVERAKONDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY