
ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദിനും, ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച സുപ്രീംകോടതി നടപടി ഞെട്ടിപ്പിക്കുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി പ്രതികരിച്ചു. അഞ്ചു വർഷത്തിലേറെയായി ഇരുവരും ജയിലിൽ കഴിയുന്നു. വിചാരണ നടപടികൾ തുടങ്ങിയിട്ടില്ല. ഇത് മൗലികാവകാശ ലംഘനമല്ലേ ? വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമർത്തുന്ന ബി.ജെ.പിയെ സഹായിക്കുന്നതാണ് വിധി. പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട വിവാദം ആൾ ദൈവം ഗുർമീത് റാം റഹീം സിംഗ് പരോളിൽ പുറത്തിറങ്ങിയ ദിവസം കൂടിയാണ് ഈ വിധി വന്നത്. ഇതു ലജ്ജാകരവും അസ്വീകാര്യവുമാണെന്ന് എം.എ. ബേബി കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |