
വർക്കല: വർക്കല നോർത്ത് ക്ലിഫിലെ 'കലയില' റിസോർട്ടിൽ വൻ തീപിടിത്തം. ഇന്ന് ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. ആളപായമില്ലെങ്കിലും റിസോർട്ട് പൂർണമായും കത്തി നശിച്ചു.
റിസോർട്ടിലെ ജീവനക്കാർ കരിയില കൂട്ടിയിട്ട് കത്തിച്ചതിന് പിന്നാലെയുണ്ടായ കാറ്റിനെ തുടർന്നാണ് തീപടർന്നത്. റിസോർട്ടിലേക്ക് തീപ്പൊരികൾ പാറി വീണ് തീപിടിച്ചെന്നാണ് പ്രാഥമിക നിഗമനം. ആകെ മൂന്ന് മുറികളാണ് ഉണ്ടായിരുന്നത്. അപകടസമയത്ത് ഈ മുറികളിൽ വിനോദസഞ്ചാരികളുണ്ടായിരുന്നു. തീപടരുന്നത് മനസിലാക്കി ഇവർ ഓടിരക്ഷപ്പെടുകയായിരുന്നു. നാട്ടുകാരുടെയും ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ നടന്നത്. തീ നിയന്ത്രണ വിധേയമാണെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |