SignIn
Kerala Kaumudi Online
Friday, 26 April 2024 9.07 AM IST

തോരാതെ പെയ്യുന്ന തീക്ഷ്‌ണ യൗവനം; അഭിനയ വിസ്മയത്തിന് ഇന്ന് 70

mamooty

തിരുവനന്തപുരം: അഭിനയ ചക്രവർത്തി, മമ്മൂട്ടി എന്ന മലയാളത്തിന്റെ അഭിമാന താരത്തിന് ഇന്ന് എഴുപതിന്റെ നിറവ്. പിറന്നാൾ ആഘോഷത്തിന് സാധാരണ നിന്നുകൊടുക്കാത്ത മമ്മൂട്ടി ഇന്ന് പക്ഷേ കുടുംബാംഗങ്ങൾക്കൊപ്പം എഴുപതാം പിറന്നാൾ ആഘോഷിക്കും. വേദിയാകുന്നത് മൂന്നാറിലെ റിസോർട്ട്. ഭാര്യ സുൽഫത്ത്,​ മകൻ ദുൽഖർ സൽമാൻ,​ മകൾ സുറുമി അടക്കമുള്ള കുടുംബാംഗങ്ങൾ മൂന്നാറിൽ എത്തി. ഇക്കുറിയും പിറന്നാൾ കേക്ക് ഡിസൈൻ ചെയ്യുന്നത് മകൾ സുറുമിയാണ്.

പിറന്നാൾ ദിനത്തിൽ താൻ നായകനാകുന്ന പേരിട്ടിട്ടില്ലാത്ത പുതിയ സിനിമയുടെ പ്രഖ്യാപനം മമ്മൂട്ടി നടത്തും. 'മാമാങ്കം' സിനിമ ഒരുക്കിയ കാവ്യ ഫിലിംസിന്റേതാണ് സിനിമ. ഷൂട്ടിംഗ് നടക്കുന്ന 'പുഴു' എന്ന സിനിമ പൂർത്തിയായാൽ ഉടൻ ഇതിൽ ജോയിൻ ചെയ്യും. മമ്മൂട്ടിയും പാർവതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 'പുഴു' വിന്റെ ഷൂട്ടിംഗ് ചിങ്ങം ഒന്നിന് എറണാകുളത്ത് ആരംഭിച്ചിരുന്നു. നവാഗതയായ റത്തീന ഷർഷാദാണ് സംവിധാനം. സി.ബി.ഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗമാണ് ഈ വർഷം മെഗാതാരം അഭിനയിക്കുന്ന മറ്റൊരു സിനിമ.

മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഫാൻസ് അസോസിയേഷൻ പ്രവർത്തകരും രംഗത്തുണ്ട്. രക്തദാനവും പാവപ്പെട്ടവർക്കായി സദ്യ ഒരുക്കലുമെല്ലാം ഇതിന്റെ ഭാഗമായി നടക്കും. വെള്ളിത്തിരയിൽ മുഖം തെളിഞ്ഞിട്ട് 50 വർഷവും ആദ്യ പുരസ്‌കാരം നേടിയതിന്റെ 40 വർഷവും കടന്നുപോകുമ്പോഴാണ് ജീവിതത്തിൽ ഏഴുപത് ആണ്ടിന്റെ പുണ്യം അദ്ദേഹം നുകരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAMOOTTY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.