SignIn
Kerala Kaumudi Online
Thursday, 19 February 2026 4.23 AM IST

വയറിളക്കവും ഛ‌ർദ്ദിയും ബാധിച്ച് 52കാരൻ മരിച്ചു;   ഭക്ഷ്യവിഷബാധയാണെന്ന് സംശയം

Increase Font Size Decrease Font Size Print Page
died

തൃശൂർ: വയറിളക്കവും ഛർദ്ദിയും ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച 52കാരൻ മരിച്ചു. തൃശൂർ ചാവക്കാട് കടപ്പുറം കറുകമാട് സ്വദേശി പ്രകാശൻ (52) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് സംശയം. വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ച ശേഷം പ്രകാശനും രണ്ട് മക്കൾക്കും വയറിന് അസ്വസ്ഥതയുണ്ടായിരുന്നു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുവെന്ന് പൊലീസ് പറഞ്ഞു.

TAGS: DIED, DIARRHEA, VOMITING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY