
തൃശൂർ: നടിക്കേസിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിന്റെ വീഡിയോ ഷെയർ ചെയ്ത മൂന്ന്പേർ അറസ്റ്റിൽ. മാർട്ടിന്റെ വീഡിയോ ഫേസ്ബുക്ക് പേജുകളിൽ വാണിജ്യാടിസ്ഥാനത്തിൽ പ്രചരിപ്പിച്ച എറണാകുളം,ആലപ്പുഴ,തൃശൂർ സ്വദേശികളാണ് അറസ്റ്റിലായത്. ബി.എൻ.എസ്.എസ് 72,75 വകുപ്പും ഐ.ടി ആക്ട് സെഷൻ 67ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പ് ചുമത്തി കമ്മിഷണർ നകുൽ ആർ.ദേശ്‌മുഖിന്റെ നേതൃത്വത്തിൽ തൃശൂർ സിറ്റി പൊലീസാണ് അറസ്റ്റു ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു. വീഡിയോ ഷെയർ ചെയ്തവർക്കെതിരെയും നടപടിയെടുക്കും. വീഡിയോ ഇരുന്നൂറിലേറെ സൈറ്റുകളിലും പ്ലാറ്റ്‌ഫോമിലും പ്രചരിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. ഷെയർ ചെയ്ത ലിങ്കുകളും സൈറ്റും പൊലീസ് നശിപ്പിച്ചു. കേസിലെ വിധിക്ക് ശേഷം വ്യാപകമായി പ്രചരിച്ച വീഡിയോ അതിജീവിതയെ അപകീർത്തിപ്പെടുത്തുന്നതും നിയമവിരുദ്ധവുമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |