കരുനാഗപ്പള്ളി: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മാതാ അമൃതാനന്ദമയി ദേവിയുമായി കൂടിക്കാഴ്ച നടത്തി. മാതാ അമൃതാനന്ദമയി മഠത്തിൽ ഇന്നലെ ഉച്ചയോടെ എത്തിയ ഗവർണറെ സ്വാമി അമൃത സ്വരൂപാനന്ദ പുരിയുടെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് സ്വീകരിച്ചു. രണ്ട് മണിക്കൂറോളം മാതാ അമൃതാനന്ദമയിയുമായി സംവദിച്ച ഗവർണർ ആശ്രമവും പരിസരവും നോക്കിക്കണ്ടു. അമ്മയെയും ആശ്രമവും കാണാനും സേവന പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിയാനും കഴിഞ്ഞതിൽ അതീവ സന്തുഷ്ടനാണെന്ന് അറിയിച്ചാണ് ഗവർണർ മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |