ന്യൂഡൽഹി: ബി.ജെ.പി ഇതര വോട്ടുകൾ ഭിന്നിപ്പിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് ബി.എസ്.പി നേതാവ് മായാവതി പറഞ്ഞു. കോൺഗ്രസിന് വോട്ട് ചെയ്ത് അത് പാഴാക്കരുത്. എല്ലാവരും ബി.എസ്.പിക്ക് വോട്ട് ചെയ്യണം. യു പിയിലെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയുടെ മുഖം ഏതാനും മണിക്കൂറുകൾക്കുള്ളിൽ മാറിയതായി മായാവതി പരിഹസിച്ചു.
യു പി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥിതി വളരെ ദയനീയമാണ്. മണിക്കൂറുകൾക്കുള്ളിൽ അവരുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി നിലപാട് മാറ്റിയത് അതുകൊണ്ടാണ്. മായാവതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |