ഗുരുവായൂർ: സംസ്ഥാന തദ്ദേശ ദിനാഘോഷത്തിന് ഗുരുവായൂരിൽ തുടക്കം. ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. സോഷ്യൽ ഓഡിറ്റ് കൈപുസ്തകം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ശർമിള മേരി ജോസഫിന് നൽകി മന്ത്രി പ്രകാശനം നിർവഹിച്ചു. എൻ.കെ.അക്ബർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഇന്ന് രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യാതിഥിയാകും. ഉച്ചയ്ക്ക് 12ന് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ കെ.രാജൻ, ആർ.ബിന്ദു എന്നിവർ മുഖ്യാതിഥികളാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |