കൊച്ചി: അവസാനവർഷ എം.ബി.ബി.എസ് പരീക്ഷ എഴുതാനാകാത്ത വിദ്യാർത്ഥികൾക്ക് ജൂനിയർ ബാച്ചിനൊപ്പം സെപ്തംബർ 19ന് എഴുതാൻ അവസരം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഈ വിദ്യാർത്ഥികളെ ജൂനിയർ ബാച്ചിനൊപ്പമോ മറ്റൊരു ബാച്ച് രൂപീകരിച്ചോ ഉൾപ്പെടുത്താൻ കോളേജുകൾക്ക് നിർദ്ദേശം നൽകണമെന്നും ജസ്റ്റിസ് രാജാ വിജയരാഘവൻ ആരോഗ്യ സർവകലാശാലയ്ക്ക് നിർദ്ദേശം നൽകി.
കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് വേണ്ടത്ര പരിശീലനം ലഭിക്കാത്തതിനാൽ അവസാന വർഷ എം.ബി.ബി.എസ് പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് അഞ്ഞൂറോളം എം.ബി.ബി.എസ് വിദ്യാർത്ഥികൾ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. നിലവിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളെ ചില വിദ്യാർത്ഥികൾ ഭീഷണിപ്പെടുത്തുന്നതായി പരാതിയുണ്ടെന്നും ഇതനുവദിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |