
ലോകത്താകമാനം എൻജിനിയറിംഗ് ശാഖകളിൽ മെക്കാനിക്കൽ എൻജിനിയറിംഗിന് ഇന്ന് കൂടുതൽ അവസരങ്ങളുണ്ട് . എനർജി , ഓട്ടോമൊബൈൽ , ഓട്ടോമേഷൻ , മെക്കാട്രോണിക്സ് , റോബോട്ടിക്സ് , ഇലക്ട്രിക്ക് വെഹിക്കിൾ , മാനുഫാക്ചറിംഗ് തുടങ്ങി വിവിധ മേഖലകളിൽ മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദവും, ബിരുദാനന്തബിരുദവും പൂർത്തിയാക്കിയവർക്ക് നിരവധി തൊഴിൽസാദ്ധ്യതകൾ രാജ്യത്തിനകത്തും വിദേശത്തുമുണ്ട് . നിർമ്മാണ, ഭൗതിക സൗകര്യ രംഗത്തും ഓയിൽ, നാച്ചുറൽ ഗ്യാസ്, പെട്രോളിയം, പൈപ്പ് സാങ്കേതിക രംഗത്തും അവസരങ്ങളുണ്ട്.കൃത്രിമ ബുദ്ധി , മെഷീൻ ലേണിംഗ് , ഡിസൈൻ , കോഡിങ്, 3D പ്രിന്റിംഗ്, ഷിപ്പ്എൽഡിംഗ്, മെഷീൻ ഡിസൈൻ, തെർമൽ എൻജിനിയറിംഗ്, മറൈൻ എൻജിനിയറിംഗ്, എയർ ക്രാഫ്റ്റ് ഡിസൈൻ, മാനുഫാക്ചറിംഗ്, റിപ്പയർ, മെയിന്റനൻസ്, എം.ഇ.പി എന്നിവയും സപ്ളൈചെയിൻ , പ്രൊജക്ട് മാനേജ്മെന്റ് ഉപരിപഠന , സ്കിൽ വികസന , തൊഴിൽ സാദ്ധ്യതയുള്ള മേഖലകളാണ് . നാലു വർഷ ബി.ടെക് പൂർത്തിയാക്കിയവർക്ക് ഗേറ്റ് പരീക്ഷയെഴുതി ഐ.ഐ.ടിയിലും, CAT എഴുതി ഐ.ഐ.എമ്മിലും ബിരുദാന്തര കോഴ്സിനു ചേരാം. മെക്കാനിക്കൽ എൻജിനിയറിംഗ് പൂർത്തിയാക്കിയവർക്ക് നിരവധി മേഖലകളിൽ എം.ടെക് , എം.ബി.എ പ്രോഗ്രാമുകൾക്ക് ചേരാം. ജി.ആർ ഇ , ടോഫെൽ പരീക്ഷയെഴുതി അമേരിക്കയിലും , IELTS എഴുതി മറ്റു വിദേശ രാജ്യങ്ങളിലും ഉപരിപഠനത്തിനു ശ്രമിക്കാം. ജർമനിയടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ഏറെ സാധ്യതകളുണ്ട് . അക്കാഡമിക് , ഗവേഷണ രംഗത്തും പ്രവർത്തിക്കാം.പ്ലസ് 2 ഫിസിക്സ് ,കെമിസ്ട്രി, മാത്തമാറ്റിക്സ് പൂർത്തിയാക്കിയവർക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച എഞ്ചിനീയറിംഗ് കോളേജുകളുണ്ട് , ഭൗതിക സൗകര്യം, ലാബുകൾ , വർക്ഷോപ്പുകൾ , ക്യാമ്പസ് പ്ലേസ്മെൻറ് , മികച്ച ഫാക്കൽറ്റി , ഇൻഡസ്ട്രി സഹകരണം എന്നിവ വിലയിരുത്തി കോഴ്സ്സ് തെരഞ്ഞെടുക്കാം .
പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാം@ കാനഡ
കാനഡയിലെ യൂണിവേഴ്സിറ്റി ഒഫ് ബ്രിട്ടീഷ് കൊളംബിയയിൽ ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമിന് ഗവേഷണം നടത്തുനുദ്ദേശിക്കുന്ന ഡിപ്പാർട്ട്മെന്റിലേക്ക് നേരിട്ട് അപേക്ഷിക്കാം. www.ubc.ca
ഓർമ്മിക്കാൻ
ജെ.ഇ.ഇ മെയിൻ
സെഷൻ 2
രജിസ്ട്രേഷൻ:
ജെ.ഇ.ഇ മെയിൻ 2026 സെഷൻ 2 പരീക്ഷയ്ക്ക് ഫെബ്രുവരി 25 വരെ രജിസ്റ്റർ ചെയ്യാം. 25ന് രാത്രി 11.50 വരെ ഫീസടയ്ക്കാം. ഏപ്രിൽ 2 മുതൽ 9 വരെയാണ് പരീക്ഷ. വെബ്സൈറ്റ്: https://jeemain.nta.nic.in
ഇഗ്നോ: 15വരെ നീട്ടി
ഇഗ്നോ ബിരുദ,ബിരുദാനന്തര ബിരുദ,പി. ജി. ഡിപ്ലോമ,ഡിപ്ലോമ,സർട്ടിഫിക്കറ്റ് കോഴ്സുകളിൽ പ്രവേശനത്തിന് 15 വരെ അപേക്ഷിക്കാം. https://ignouadmission.samarth.edu.in (ഫ്രഷ് അഡ്മിഷൻ),https://onlinerr.ignou.ac.in/ (റീ രജിസ്ട്രേഷൻ). ഇഗ്നോ ഓൺലൈനിലൂടെ നിലവിൽ ജനുവരി സെക്ഷനിലേക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളവർ അവരുടെ യുസർ നെയിമും പാസ്വേർഡും ഉപയോഗിച്ച് അപേക്ഷ പരിശോധിക്കുകയും ന്യൂനതകൾ പരിഹരിക്കുകയും വേണം. ഫോൺ:04712344113, 9447044132. ഇ-മെയിൽ:rctrivandrum@ignou.ac.in
ഐ.ഐ.ടി മദ്രാസ് എം.ബി.എ:
ഐ.ഐ.ടി മദ്രാസ് നടത്തുന്ന എം.ബി.എ പ്രോഗ്രാമിന് ഇന്നുകൂടി അപേക്ഷിക്കാം. 60 ശതമാനം മാർക്കോടെ ബിരുദവും കാറ്റ് 2025 സ്കോറുമാണ് യോഗ്യത. doms.iitm.ac.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |