തിരുവനന്തപുരം: നിയമസഭയുടെ മാദ്ധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. ആർ. ശങ്കരനാരായണൻ തമ്പി അവാർഡിന് അച്ചടി വിഭാഗത്തിൽ ദിനേശ് വർമ്മയും (ദേശാഭിമാനി വാരിക) ദൃശ്യ വിഭാഗത്തിൽ അനൂപ് സി.യും (ഏഷ്യാനെറ്റ് ന്യൂസ്),ഇ.കെ. നായനാർ അവാർഡിന് വി.പി.നിസാറും (മംഗളം),കെ. രാജേന്ദ്രനും ( കൈരളി ടി.വി)അർഹരായി. ജി. കാർത്തികേയൻ അവർഡ് എം.ബി.സന്തോഷിന് (മെട്രോവാർത്ത) ലഭിച്ചപ്പോൾ ദൃശ്യമാധ്യമ വിഭാഗത്തിൽ ഈ അവാർഡിന് അർഹമായ എൻട്രികളൊന്നും ഇല്ലായിരുന്നു. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് അവാർഡ്. കെ.ജയകുമാർ ചെയർമാനായ ജൂറിയാണ് അവാർഡ് നിർണയിച്ചത്. ജൂറി അംഗമായിരുന്ന ഇ.സോമനാഥിന്റെ നിര്യാണത്തെ തുടർന്നും ആരോഗ്യപരമായ കാരണങ്ങളാൽ എൻ.പി. രാജേന്ദ്രനും ജൂറിയിൽ സന്നിഹിതരായിരുന്നില്ല. ഡോ.എൻ.പി.ചന്ദ്രശേഖരൻ, ഡോ.എസ്.ശാരദകുട്ടി,എസ്.വി.ഉണ്ണികൃഷ്ണൻനായർ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |