
തിരുവനന്തപുരം: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനം 13,14,15 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും.എ.കെ.ജി ഹാളിൽ അഖിലേന്ത്യ ജനറൽ സെക്രട്ടറി മറിയം ധാവ്ളെ ഉദ്ഘാടനം ചെയ്യും.അഖിലേന്ത്യ പ്രസിഡന്റ് പി.കെ.ശ്രീമതി,ജോയിന്റ് സെക്രട്ടറി യു.വാസുകി,വൈസ് പ്രസിഡന്റ് കെ.കെ.ശൈലജ തുടങ്ങിയവർ പങ്കെടുക്കുമെന്ന് വാർത്താസമ്മേളനത്തിൽ സെക്രട്ടറി സി.എസ്.സുജാത,പ്രസിഡന്റ് സൂസൻകോടി എന്നിവർ അറിയിച്ചു.ഇതിനോടനുബന്ധിച്ച് (ചെയർമാൻ)അഡ്വ.വി.ജോയ് എം.എൽ.എ,(ജനറൽ കൺവീനർ)ഡോ.ടി.എൻ.സീമ എന്നിവരടങ്ങിയ സ്വാഗതസംഘം രൂപീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |