കോഴിക്കോട്: കോടഞ്ചേരിയിൽ മധ്യവയസ്‌കനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിലേടത്ത് ചന്ദ്രനാണ് (52) മരിച്ചത്. വനംവകുപ്പ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ പ്രതിയാണ് ചന്ദ്രൻ. മൂന്ന് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. ആത്മഹത്യയാണെന്നാണ് സംശയം. ഇന്ന് മൂന്ന് മണിക്കാണ് പാത്തിപ്പാറ വെള്ളയ്ക്കാകുടി പറമ്പിനോട് ചേർന്നുള്ള തോട്ടിൽ ചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്.
ലൈസൻസ് ഇല്ലാത്ത തോക്കും സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതൽ പരിശോധനയ്ക്കായി ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |