ന്യൂഡൽഹി: മിലിട്ടറി നഴ്സിംഗ് സർവീസിലെ മലയാളികളായ ബീന വിജയകുമാർ, രമ്യ രവീന്ദ്രൻ, ജിനു ജോസഫ്, റിൻസി മറിയം രാജ് എന്നിവർക്ക് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള കരസേനാ മേധാവിയുടെ പ്രത്യേക അവാർഡുകൾ ലഭിച്ചു. മറ്റ് വിഭാഗങ്ങളിൽ ഈ അവാർഡ് ലഭിച്ച മലയാളികൾ :
ലെഫ്. കേണൽ നിഖിൽ (മെക്കനൈസ്ഡ് ഇൻഫൻട്രി), സുബേദാർ മേജർ എൻ. സജിമോൻ (ഇൻഫൻട്രി), വാസുദേവൻ ശ്രീകാന്ത്, വി.കെ. ഹരികുമാർ (ആർട്ടിലറി), ബി.കെ. ബിജുകുമാർ, മനു ശർമ്മ, ടി.സി. രാജേഷ്, ടി. ഷാൻ (കോർ ഒഫ് ഇലക്ട്രോണിക്സ് ആന്റ് മെക്കാനിക്കൽ എൻജിനിയറിംഗ്).
ഉപസേനാ മേധാവിയുടെ അവാർഡ് ലഭിച്ച മലയാളികൾ:
റെനോഷ് ജെ. തയ്യിൽ (ആർട്ടിലറി), വി.എസ്. വർക്കി, വി. ബിനുകുമാർ, പി. പ്രകാശൻ, എം. അരുൺ, വി.എൻ. സജിൻ, ടി. മനോജ്, സുനിൽ കുമാർ (ആർമി മെഡിക്കൽ കോർ), എം.കെ. ആർഷ (മിലിട്ടറി നഴ്സിംഗ് സർവീസ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |