തിരുവനന്തപുരം: പാൽ വില വർദ്ധന നടപ്പാക്കി ആറുമാസം തികയും മുമ്പേ, മിൽമയുടെ പച്ച, മഞ്ഞ കവറിലുള്ള പാൽ ലിറ്ററിനു രണ്ടു രൂപ വീതം വീണ്ടും കൂട്ടി. റീപൊസിഷനിംഗിന്റെ ഭാഗമായി പുതിയ കവറിലാക്കി വില്പന തുടങ്ങുന്ന ഇന്നുമുതൽ വിലവർദ്ധന നടപ്പിലാവും. അര ലിറ്റർ മിൽമ റിച്ച് (പച്ച കവർ ) പാലിന് 29 രൂപയായിരുന്നത് 30 രൂപയാകും. മിൽമ സ്മാർട്ട് ( മഞ്ഞ കവർ ) 24 രൂപയായിരുന്നത് 25 രൂപയാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |