
കൊച്ചി: കൊച്ചി മേയറായി അഡ്വ. വി.കെ. മിനിമോളും ഡെപ്യൂട്ടി മേയറായി ദീപക് ജോയിയും സ്ഥാനമേറ്റു. മേയർസ്ഥാനം നിഷേധിക്കപ്പെട്ട കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് സത്യപ്രതിജ്ഞയ്ക്കുമുമ്പ് മടങ്ങി. കളക്ടർ ജി. പ്രിയങ്കയുടെ അദ്ധ്യക്ഷതയിൽ നടന്ന മേയർ തിരഞ്ഞെടുപ്പിൽ മിനിമോൾക്കും ദീപക് ജോയിക്കും 48 വോട്ടുകൾ ലഭിച്ചു. 76അംഗ കൗൺസിലിൽ സ്വതന്ത്രനായ ബാസ്റ്റിൻബാബുവും യു.ഡി.എഫിനാണ് വോട്ടുചെയ്തത്. എൽ.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥി ജഗദാംബികയ്ക്ക് 22 വോട്ടും എൻ.ഡി.എയുടെ അഡ്വ. പ്രിയ പ്രശാന്തിന് ആറ് വോട്ടും ലഭിച്ചു. എൽ.ഡി.എഫിന്റെ ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥി യേശുദാസിനും 22 വോട്ട് ലഭിച്ചു. രണ്ടര വർഷംവീതം മിനിമോളും ഷൈനിമാത്യുവും മേയർസ്ഥാനം പങ്കുവയ്ക്കാനാണ് പാർട്ടിയിൽ ധാരണ. ഇതേ കാലയളവിൽ ദീപക് ജോയിയും കെ.വി.പി കൃഷ്ണകുമാറും ഡെപ്യൂട്ടി മേയർ പദവിയും പങ്കുവയ്ക്കും.
മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാണ് വി.കെ. മിനിമോൾ. ഭർത്താവ്: ജോയി. മക്കൾ: അർച്ചന, അനുപമ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |