
ന്യൂഡൽഹി: കണ്ണൂരിൽ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ കെ.എസ്.യു നടത്തിയ പ്രതിഷേധത്തെ അപലപിച്ച് സി.പി.എം പൊളിറ്റ് ബ്യൂറോ പ്രമേയം പാസാക്കി. എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങളെ പ്രതിരോധിക്കാൻ സാധിക്കാത്തതിലുള്ള കോൺഗ്രസിന്റെ നിരാശയാണ് ആക്രമണത്തിൽ പ്രതിഫലിക്കുന്നത്. കേരളത്തിലെ ആരോഗ്യമേഖലയിൽ ഇടതുസർക്കാരിന്റെ നേട്ടങ്ങൾ ആഗോളതലത്തിൽ പ്രശംസ പിടിച്ചുപറ്റി. സ്വകാര്യ മേഖലയുടെ വളർച്ചയ്‌ക്ക് വേണ്ടി പൊതു ആരോഗ്യസംവിധാനത്തെ ആക്രമിക്കുന്നുവെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തി. അതേസമയം, കൊല്ലത്ത് സി.പി.എം നേതാവ് ചിന്ത ജെറോം സ്ത്രീവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന ആരോപണം എം.എ. ബേബി തള്ളി. എ.ഐ വീഡിയോ ആകാൻ സാദ്ധ്യതയുണ്ടെന്ന് കൂട്ടിച്ചേർത്തു.
ബി.ജെ.പിയുമായി
ധാരണയില്ല
ബി.ജെ.പിയും സി.പി.എമ്മുമായി ധാരണയുള്ളതിനാലാണ് 'കേരള' എന്നതിൽ നിന്ന് 'കേരളം' എന്ന പേരുമാറ്റം അനുവദിച്ചതെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചത് മാദ്ധ്യമപ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തി. ബി.ജെ.പി മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായിരുന്ന വ്യക്തിയാണ് മമത ബാനർജിയെന്ന് എം.എ. ബേബി പ്രതികരിച്ചു. എന്നിട്ടിപ്പോൾ സി.പി.എമ്മിനെ കുറ്റപ്പെടുത്തുന്നു. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ആർ.എസ്.എസും, ബി.ജെ.പിയും പ്രവേശിക്കാതിരിക്കാൻ പോരാടുന്ന പാർട്ടിയാണ് സി.പി.എം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |