SignIn
Kerala Kaumudi Online
Tuesday, 10 March 2026 2.38 AM IST

'മന്ത്രി ഗണേശ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു'; ഫോട്ടോകൾ പകർത്തി   ഭാര്യ

Increase Font Size Decrease Font Size Print Page

ganesh-kumar

കൊച്ചി: ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാറിനെ ഭാര്യ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടെന്ന് റിപ്പോർട്ട്. ഇതിന്റെയെല്ലാം ഫോട്ടോകൾ പകർത്തിയ ഭാര്യയെ ഗണേഷിന്റെ സന്തത സഹചാരികൾ തടഞ്ഞുവച്ച് മൊബെെൽ ഫോൺ കെെക്കലാക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വാളകത്തെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്. കുടുംബവീട്ടിൽ മുന്നറിയിപ്പില്ലാതെ എത്തിയ ഭാര്യ ഗണേശിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കാണുകയായിരുന്നു. നടന്ന കാര്യങ്ങൾ മുൻ ഡിജിപിയും ശാസ്‌തമംഗലം കൗൺസിലറുമായ ആർ ശ്രീലേഖയെ ധരിപ്പിച്ചെന്നും റിപ്പോർട്ടുണ്ട്. സംഭവം ശ്രീലേഖ സ്ഥിരികരിച്ചതായി ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

ഇതിനോടകം തന്നെ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതിരിച്ചു. ഗണേശിന്റെ ഭാര്യ സംഭവം അറിയിച്ചപ്പോൾ തിരുവനന്തപുരത്തെ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെ 112 നമ്പറിൽ ബന്ധപ്പെട്ടാൻ പറഞ്ഞതായും ശ്രീലേഖയെ വ്യക്തമാക്കി. എന്നാൽ പൊലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ഇടപെടാതെ പിൻവാങ്ങുയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിൽ ഇതുവരെ ഭാര്യയുടെയോ ഗണേശിന്റെയോ ഔദ്യോഗിക പ്രതികരണങ്ങൾ വന്നിട്ടില്ല.

TAGS: GANESH KUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.