തിരുവനന്തപുരം: സുനാമി പുനരധിവാസ പദ്ധതി തുടർപദ്ധതിയല്ലെങ്കിലും ഇതിന്റെ ഭാഗമായി നിർമ്മിച്ച വീടുകളും ഫ്ളാറ്റുകളും പുനഃരുദ്ധരിക്കുന്നുണ്ടെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. സി.ആർ. മഹേഷിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പക്ഷേ തുടർപദ്ധതിയായി നടപ്പാക്കാനാവില്ല. അതേസമയം അവിടത്തെ മാലിന്യ, കുടിവെള്ള, റോഡ് പ്രശ്നങ്ങൾ പരിഹരിക്കാൻ ഇറക്കിയ ഉത്തരവ് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |