SignIn
Kerala Kaumudi Online
Thursday, 19 September 2024 1.57 AM IST

പദ്ധതി ഉപേക്ഷിക്കുന്നത് വരെ സമരം: ഹസ്സൻ

Increase Font Size Decrease Font Size Print Page
mm-hassan

തിരുവനന്തപുരം: കെ-റെയിൽ പദ്ധതി ഉപേക്ഷിക്കുന്നതുവരെ യു.ഡി.എഫ് സമര രംഗത്തുണ്ടാവുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൊലീസിനെ ഉപയോഗിച്ച് സമരത്തെ നേരിട്ടാൽ ചെറുക്കും. വിമോചന സമരമെന്ന് പറഞ്ഞ് വിരട്ടണ്ട. വിമോചന സമരമെന്നോ മോചനസമരമെന്നോ വിളിക്കാം. വിമോചന സമരം വിജയിച്ച സമരമാണ്. അന്നത്തെ ഇ.എം.എസ് സർക്കാരിന് സമരം കാരണം പുറത്ത് പോകേണ്ടി വന്നു.

ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ കാശില്ല. എന്നിട്ടാണ് കേരളത്തെ കടക്കെണിയിലാക്കുന്ന പദ്ധതിക്ക് ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്നതെന്നും ഹസ്സൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MM HASSAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.