കുമളി: അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി. തോമസിനെതിരെ വിവാദ പരാമർശവുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗവും മുൻമന്ത്രിയുമായ എം.എം. മണി. സി.പി.എമ്മിനെ ഏറ്റവും കൂടുതൽ ദ്രോഹിച്ചയാളാണ് പി.ടി. തോമസെന്ന് സി.പി.എം ജില്ലാസമ്മേളനത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കവെ മണി പറഞ്ഞു. മാധവ് ഗാഡ്ഗിലും കസ്തൂരിരംഗനും കൊണ്ടുവന്ന് ഇടുക്കിയെയും ദ്രോഹിച്ചു. അങ്ങനെയുള്ളയാൾ മരിച്ച് കഴിഞ്ഞ് പുണ്യാളനാണെന്ന് പറഞ്ഞാൽ അംഗീകരിക്കാനാവില്ല. മരിക്കുമ്പോൾ ആരും ഖേദം പ്രകടിപ്പിക്കും. അക്കാര്യത്തിൽ തർക്കമില്ല. അത് സാമാന്യ മര്യാദ മാത്രമാണ്. മരിച്ച് കിടന്നാലും പറയാനുള്ളത് ആരോടും ഞങ്ങൾ പറയും. മരിച്ചശേഷം പുണ്യാളനാണെന്നൊന്നും പറഞ്ഞാൽ താൻ അംഗീകരിക്കില്ലെന്നും മണി പറഞ്ഞു.ണി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |