കണ്ണൂർ : കെ.എസ്.ഇ.ബിയിലെ ഇടതു സംഘടനയുടെ പ്രസിഡന്റായ എം.ജി. സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്ത ചെയർമാൻ ബി. അശോകിനെ വിമർശിച്ച് മുൻ വൈദ്യുതി മന്ത്രി എം.എം. മണി. ഇത് അടിയന്തരാവസ്ഥ കാലമല്ല. ചെയർമാന്റെ നടപടി ശരിയായില്ല. കഴിവുള്ളവർക്കെതിരെയാണ് നടപടിയെടുത്തത്. സുരേഷ് കുമാറിനെ തിരിച്ചെടുക്കണം. വൈദ്യുതി മന്ത്രി ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |