തിരുവനന്തപുരം: ചെറുകിട, സൂക്ഷ്മ, ഇടത്തരം വ്യവസായ സംരംഭങ്ങളുമായി (എം.എസ്.എം.ഇ) ബന്ധപ്പെട്ട പരാതികളിൽ സമയബന്ധിതമായി തീരുമാനം കൈക്കൊള്ളുന്നതിനായി 3 മേഖലാ ഫെസിലിറ്റേഷൻ കൗൺസിലുകൾ കൂടി സ്ഥാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും കേന്ദ്രങ്ങളായാവും കൗൺസിലുകൾ.
അതിന്റെ ഘടനയും അധികാരപരിധിയും നടപടിക്രമങ്ങളും മറ്റു കാര്യങ്ങളും ചട്ടങ്ങളിലുൾപ്പെടുത്താനായി 2019ലെ ചട്ടങ്ങൾ പുതുക്കി 'കേരള സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ ഫെസിലിറ്റേഷൻ ചട്ടങ്ങൾ-2023" രൂപീകരിക്കും.
നിലവിൽ തിരുവനന്തപുരത്ത് ഒരു ഫെസിലിറ്റേഷൻ കൗൺസിൽ ഉണ്ട്. എം.എസ്.എം.ഇ സംരംഭങ്ങളുടെ എണ്ണം വർദ്ധിച്ചുവരുന്നതിനൊപ്പം പരാതികളും സംശയങ്ങളും ഉണ്ടാകുന്നത് പെട്ടെന്ന് പരിഹരിക്കാനാണ് മൂന്ന് കൗൺസിലുകൾ കൂടി ആരംഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |