SignIn
Kerala Kaumudi Online
Friday, 26 April 2024 6.10 PM IST

വികസനത്തിന് തടസമായ കൈയേറ്റങ്ങൾ ഒഴിപ്പിക്കും

muhammed-riyas

തിരുവനന്തപുരം : വികസനത്തിന് തടസമായ രീതിയിൽ പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയിലുള്ള കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ നടപടി തുടങ്ങിയതായി മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.

എല്ലാ ജില്ലകളിലും കൈയേറ്റങ്ങൾ സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കാൻ എക്‌സിക്യൂട്ടീവ് എൻജിനിയർമാർക്ക് നിർദേശം നൽകി. സർവേ വകുപ്പിന്റെ സഹായത്തോടെ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലങ്ങൾ അളന്നു തിട്ടപ്പെടുത്തും. തുടർന്ന് കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ നോട്ടീസ് നൽകും.ജില്ലാ ഭരണകൂടങ്ങളുടെയും പൊലിസ്, റവന്യൂ വകുപ്പുകളുടെയും സഹായത്തോടെ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് സ്ഥലം തിരിച്ചുപിടിക്കാൻ നടപടി സ്വീകരിക്കും. പി.ഡബ്യു.ഡി ഫോർ യു ആപ്പിൽ 4000 കിലോമീറ്റർ സംസ്ഥാന പാതകളുടെ ഡിജിറ്റലൈസേഷൻ പൂർത്തീകരിച്ച് രേഖകൾ ഉൾപ്പെടുത്തി. ബാക്കി റോഡുകളുടെ ഡിജിറ്റലൈസേഷൻ ആറു മാസത്തിനകം പൂർത്തീകരിച്ച് ആപ്പ് പൂർണമായും പ്രവർത്തനസജ്ജമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MUHAMMED RIYAS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.