കോഴിക്കോട്: സംസ്ഥാനത്ത് പ്രതിപക്ഷത്തുള്ള നേതാക്കൾ തമ്മിൽ ഏകോപനമില്ലെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.പ്രതിപക്ഷത്തിന്റെ പ്രവർത്തനം മെച്ചപ്പെടേണ്ടതുണ്ടെന്നും കോൺഗ്രസിന്റെ ദേശീയ നേതൃനിരയിൽ നിന്ന് ഗാന്ധി കുടുംബം മാറി നിൽക്കുന്നുവെന്ന വിലയിരുത്തൽ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഖാർഗെയുടെ നേതൃത്വം കോൺഗ്രസിന് പുതിയ ചൈതന്യം കൊണ്ടുവരും.പ്രവർത്തക സമിതിയിലേക്ക് താത്ക്കാലിക പട്ടികയാണ് വന്നത്.പുതിയ ലിസ്റ്റ് വരുമ്പോൾ കേരളത്തിന് കാര്യമായ പരിഗണന കിട്ടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |