തിരുവനന്തപുരം: ഗവർണർ- സർക്കാർ പോര് രൂക്ഷമായി തുടരുന്നതിനിടെ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്നലെ സി.പി.ഐ സംസ്ഥാന ആസ്ഥാനമായ എം.എൻ സ്മാരകത്തിലെത്തി. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. അല്പനേരത്തെ സൗഹൃദസംഭാഷണത്തിന് ശേഷം അദ്ദേഹം മടങ്ങി.
സി.പി.എമ്മിന്റെ പുതിയ സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള ഗോവിന്ദന്റെ സൗഹൃദ സന്ദർശനം മാത്രമാണ് ഇതെന്നും വിവാദ വിഷയങ്ങളൊന്നും ചർച്ച ചെയ്തില്ലെന്നും ഇരുപാർട്ടികളുടേയും നേതാക്കൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |