SignIn
Kerala Kaumudi Online
Saturday, 04 May 2024 3.30 PM IST

ഗവർണർക്ക് പിണറായിയെ മനസിലായിട്ടില്ല: ഗോവിന്ദൻ

mv-govindan

തളിപ്പറമ്പ്: ഗവർണർക്ക് മുഖ്യമന്ത്രി പിണറായി വിജയനെ മനസിലായിട്ടില്ലെന്നും അടിയന്തരാവസ്ഥ കാലത്ത് പൊലീസ് മർദ്ദിച്ചപ്പോൾ കമിഴ്ന്ന് കിടന്ന പിണറായിയെ മറിച്ചിടാൻ പോലും പൊലീസിന് സാധിച്ചില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ബി.ജെ.പി ഇതര സർക്കാരുകളെ ഗവർണർമാരെ ഉപയോഗിച്ച് അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കെതിരെ ദേശീയ തലത്തിൽ പ്രക്ഷോഭം നടത്തും.

ആർ.എസ്.എസ് ശാഖ നടത്താനല്ല,​ പള്ളി അക്രമിക്കാൻ എത്തിയ വർഗീയ വാദികളെ സഹായിക്കാനാണ് കെ.പി.സി.സി പ്രസി‌ഡ‌ന്റ് കെ. സുധാകരൻ ശ്രമിച്ചത്. വളരെ വർഷങ്ങളായി സുധാകരന് ആർ.എസ്.എസുമായി ബന്ധമുണ്ട്. അതിന്റെ തെളിവാണ് സുധാകരന്റെ വെളിപ്പെടുത്തൽ. എങ്ങനെയാണ് ഇത്തരമൊരാളെ വച്ച് യു.ഡി.എഫിനും കോൺഗ്രസിനും മുന്നോട്ട് പോകാനാവുക. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ രാജിവയ്ക്കേണ്ട സാഹചര്യമില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MVGOVINDAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.