തിരുവനന്തപുരം: ആലപ്പുഴ ലോക്സഭ മണ്ഡലം സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ ഇ.പി ജയരാജനെതിരെ ഉന്നയിച്ച ആരോപണങ്ങൾ കള്ളമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ശോഭയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഇ.പി ജയരാജന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കമ്മ്യൂണിസ്റ്റ് വിരോധമാണ് ആരോപണങ്ങൾക്ക് പിന്നിലെന്ന് എം.വി ഗോവിന്ദൻ തിരുവനന്തപുരത്ത് ചേർന്ന വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
'എൽഡിഎഫ് കൺവീനർ സ്ഥാനത്ത് ഇപി ജയരാജൻ തുടരും. നിയമപരമായ തുടർ നടപടിക്ക് പാർട്ടി നിർദ്ദേശം നൽകിയിട്ടുണ്ട്. ശോഭ സുരേന്ദ്രനെ ഡൽഹിയിലും തൃശൂരും കണ്ടെന്ന വാദം തെറ്റാണ്. രാഷ്ട്രീയ എതിരാളികളെ കണ്ടാൽ പ്രത്യേയശാസ്ത്രം തകരുമെന്നത് പൈങ്കിളി സങ്കൽപ്പമാണ്'- എംവി ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |