SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.01 PM IST

നടരാജഗുരു ജയന്തിദിനാഘോഷം 22ന് ബംഗളൂരുൽ

Increase Font Size Decrease Font Size Print Page
a

വർക്കല:നാരായണ ഗുരുവിന്റെ ദർശനത്തിന് പശ്ചാത്യ ലോകത്ത് പ്രചുരപ്രചാരം നേടിക്കൊടുത്ത വത്സല ശിഷ്യനും ഡോ.പൽപ്പുവിന്റെ മകനുമായ നടരാജ ഗുരുവിന്റെ 131-മത് ജന്മദിനവും ബംഗളൂരു സോമനഹള്ളി നാരായണ ഗുരുകുലത്തിന്റെ 74 -മത് വാർഷികവും 22ന് ഗുരുപൂജയോടെ സോമനഹള്ളി നാരായണ ഗുരുകുലത്തിൽ ആഘോഷിക്കും.രാവിലെ 9.30 ന് ശാരദ പൂജ,ഹോമം,ഉപനിഷദ് പാരായണം എന്നിവക്ക് ശേഷമുള്ള സമ്മേളനത്തിൽ സ്വാമി മന്ത്രചൈതന്യ,സ്വാമിനി മാതാചൈതന്യമയി,പ്രൊഫ.ആർ.അനിലൻ എന്നിവർ പ്രഭാഷണം നടത്തും.ഉച്ചയ്ക്ക് 2 മുതൽ കഥക്,കർണാടക സംഗീതം,തുടർന്ന് ഗുരുകുല ബന്ധുക്കൾ വിവിധ കലാരൂപങ്ങൾ അവതരിപ്പിക്കും.നാരായണ ഗുരുകുല ഫൗണ്ടേഷന്റെ ബംഗളൂരു കേന്ദ്രമായിട്ടുള്ള സോമനഹള്ളി ഗുരുകുലം 1952ൽ നടരാജ ഗുരു ആണ് സ്ഥാപിച്ചത്.സ്വാമിനി മാതാചൈതന്യമയിയാണ് ഇപ്പോൾ കാര്യദർശി.ജന്മദിനമായ 18ന് രാവിലെ വർക്കല നാരായണ ഗുരുകുലത്തിൽ ഹോമവും പ്രവചനവും നടക്കും.ഗുരു മുനി നാരായണ പ്രസാദ്,റെഗുലേറ്റിംഗ് സെക്രട്ടറി സ്വാമി ത്യാഗീശ്വരൻ,സ്വാമി തന്മയ,സ്വാമി മന്ത്ര ചൈതന്യ എന്നിവർ സംസാരിക്കും

TAGS: NADARAJAGURU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY