കൂടുതൽ കക്ഷികളെ എൻ.ഡി.എയിൽ എത്തിക്കും.
കോട്ടയം: കൂടുതൽ കക്ഷികളെ എൻ.ഡി.എയിൽ എത്തിക്കാനുള്ള കർമ്മപരിപാടികൾക്ക് രൂപം നൽകാനും ബൂത്ത് തലത്തിൽ മുന്നണിയെ ശക്തമാക്കി ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാനും ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ എന്നിവരുമായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ കോട്ടയത്തു നടത്തിയ ചർച്ചയിൽ തീരുമാനിച്ചു. മതവൈര്യം സൃഷ്ടിച്ച് മുതലെടുപ്പ് നടത്തി പൊതുസമൂഹത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ദുഷ്ടശക്തികളെ ഒറ്റപ്പെടുത്താൻ ശക്തമായ കാമ്പയിൻ സംഘടിപ്പിക്കും. ലൗ ജിഹാദ് പോലുള്ള സാമൂഹ്യ വിപത്തിനെ ചെറുക്കും. ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ നാടായി മാറുകയാണെന്ന ആശങ്ക നേതാക്കൾ പങ്കുവച്ചു. ബി.ജെ.പി കേന്ദ്രനിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്, ഐ.ടി.ഡി.സി മെമ്പർ കെ.പത്മകുമാർ, സ്പൈസസ് ബോർഡ് ചെയർമാൻ എ.ജി.തങ്കപ്പൻ, ബി.ഡി.ജെ.എസ് സംസ്ഥാന നേതാക്കളായ അഡ്വ.സിനിൽ മുണ്ടപ്പള്ളി, തമ്പി മേട്ടുത്തറ, അഡ്വ.പി.എസ് ജ്യോതിസ്, കോട്ടയം ജില്ലാ പ്രസിഡൻ്റ് എം.പി സെൻ, ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |