
തിരുവനന്തപുരം: എൻ.സി.ഇ.ആർ.ടി പാഠപുസ്തക വിവാദത്തിൽ സുപ്രീംകോടതി നിലപാട് സ്വാഗതാർഹമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ജനാധിപത്യത്തിന്റെ നെടുംതൂണായ നീതിന്യായ വ്യവസ്ഥയെ താഴ്ത്തിക്കെട്ടുന്ന ഉള്ളടക്കം വിദ്യാർത്ഥികൾക്ക് തെറ്റായ സന്ദേശമാകും. പാഠപുസ്തക പരിഷ്കരണങ്ങൾ സ്വതന്ത്ര വിദഗ്ദ്ധ സമിതിയെക്കൊണ്ട് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ കോൺഗ്രസ് രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന നിലപാട് കേരളത്തോടുള്ള വെല്ലുവിളിയാണ്. ഹരിയാനയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉന്നത നേതാക്കൾക്കെതിരെ ഉയർന്ന കോഴ ആരോപണം ഗൗരവമുള്ളതാണെന്നും മന്ത്രി ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |