നീറ്റ് യു. ജി 2025 പരീക്ഷ മേയ് 5 നു നടക്കും. നോട്ടിഫിക്കേഷൻ ജനുവരി അവസാനം പുറത്തിറങ്ങും. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പരീക്ഷ നടത്തുന്നത്. പരീക്ഷ ഒ.എം.ആർ അധിഷ്ഠിത രീതിയിലായിരിക്കും.
2025 ലെ നീറ്റ് യു.ജി പരീക്ഷയുടെ സിലബസ്സിൽ മുൻ വർഷത്തെ അപേക്ഷിച്ചു കുറവ് വരുത്തിയിട്ടുണ്ട്. പരീക്ഷയിൽ മൊത്തം 720 മാർക്കാണ്. ഇതിൽ 50 ശതമാനം അതായത് 360 മാർക്കിന്റെ ചോദ്യങ്ങൾ ബയോളജിയിൽ നിന്നാണ്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ സിലബസ്സിലെ മാറ്റം മനസ്സിലാക്കി പഠിക്കണം. പരീക്ഷ റിപ്പീറ്റ് ചെയ്യുന്നവർ പുതിയ സിലബസ്സിലെ ഭാഗങ്ങൾ വിലയിരുത്തണം. www.nmc.org.in
എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുർവേദ, ഹോമിയോപ്പതി, യൂനാനി, സിദ്ധ, കാർഷിക, വെറ്ററിനറി, ഫിഷറീസ് ബിരുദ കോഴ്‌സുകൾക്കുള്ള പ്രവേശനം നീറ്റ് റാങ്ക് ലിസ്റ്റിൽ നിന്നാണ്. എന്നാൽ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ അഖിലേന്ത്യ തലത്തിൽ 15 ശതമാനം കാർഷിക ബിരുദ സീറ്റുകളിലേക്ക് നടത്തുന്ന ICAR പരീക്ഷയില്ല. പകരം കേന്ദ്ര സർവ്വകലാശാല പൊതു പ്രവേശന പരീക്ഷാ റാങ്ക്ലിസ്റ്റിൽ (CUET UG) നിന്നാണ് സെലക്ഷൻ.
പൊതുവിഭാഗത്തിൽ പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ ബിയോടെക്നോളജി 50 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർക്കും അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. മറ്റു വിഭാഗത്തിൽപെട്ടവർക്ക് 40 ശതമാനം മാർക്ക് മതിയാകും.നീറ്റിന് അപേക്ഷിക്കാൻ 17 വയസ്സ് പൂർത്തിയായിരിക്കണം.
നീറ്റിന് രജിസ്റ്റർ ചെയ്യുന്നവർ കേരളത്തിലെ പ്രൊഫഷണൽ കോളേജുകളിൽ പ്രവേശനം ലഭിക്കാൻ കീം (KEAM) പോർട്ടലിൽ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണറുടെ നോട്ടിഫിക്കേഷൻ അനുസരിച് രജിസ്റ്റർ ചെയ്യണം. ഒബ്‌ജക്ടീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്‌സ് പരീക്ഷയാണ്. മൊത്തം 180 ചോദ്യങ്ങൾക്ക്, ഓരോ ചോദ്യത്തിനും 4 മാർക്ക് വീതം 720 മാർക്കാണ്. ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി എന്നിവയിൽ നിന്ന് 45 വീതം ചോദ്യങ്ങളുണ്ടാകും.ഓരോ വിഷയത്തിൽ നിന്നും 5 വീതം മൊത്തം 20 അധിക ചോയ്‌സ് ചോദ്യങ്ങളുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |