തിരുവനന്തപുരം: എൻ.സി.പിയുടെ ആഭിമുഖ്യത്തിലുള്ള സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സംഘടനകളുടെ സംയുക്ത യോഗം ചേർന്ന് നാഷണലിസ്റ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (നെറ്റോ) എന്ന സംഘടന രൂപീകരിച്ചു. സംഘടനാ രൂപീകരണയോഗം എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ആർ.കെ. ശശിധരൻപിള്ള, കെ.ആർ. സുഭാഷ് എന്നിവർ പ്രസംഗിച്ചു. നെറ്റോ സംസ്ഥാന കമ്മിറ്റി ഭാരവാഹികളായി നാളിനാക്ഷൻ കല്പറ്റ (ചെയർമാൻ), ഡോ. ടി. രാധാകൃഷ്ണൻ (ജനറൽ കൺവീനർ), കെ.കെ. ശ്രീഷു (ട്രഷറർ), വിജി പി. വർഗ്ഗീസ് (വൈസ് ചെയർമാൻ), വിനോദ് മേച്ചേരി (ജോയിന്റ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |